കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ വൈകുന്നതിനെതിരെ മൂന്നാം തവണയും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി.
ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക് കുമാറാണ് പുതിയ ഹർജിക്കാരൻ. പെൻഷൻ എല്ലാ മാസവും അഞ്ചിനു മുമ്പ് വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഫെബ്രുവരിയിലെ പെൻഷൻ തുക ഇനിയും ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.
ട്രാൻ. ശമ്പളം:
ഹർജികൾ മാറ്റി
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം വൈകുന്നതിനെതിരെ ജീവനക്കാരൻ ആർ. ബാജിയടക്കം നല്കിയ ഹർജികൾ ഹൈക്കോടതി 22നു പരിഗണിക്കാൻ മാറ്റി.ജസ്റ്റിസ് സതീഷ് നൈനാനാണ് ഹർജികൾ പരിഗണിക്കുന്നത്.എല്ലാ മാസവും പത്താം തീയതിക്കു മുമ്പ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഈ ഹർജികളിൽ നിർദ്ദേശിച്ചിരുന്നു.ഈ സാഹചര്യത്തിൽ ശമ്പള വിതരണം രണ്ടു ഗഡുക്കളാക്കി കെ.എസ്.ആർ.ടി.സി സർക്കുലർ ഇറക്കിയതിനെയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |