കിളിമാനൂർ: കുറവൻകുഴി - തൊളിക്കുഴി റോഡിലെ വയ്യാറ്റിൻകര പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കും.നിലവിലുള്ള പാലം പൂർണമായും പൊളിച്ചുനീക്കിയാണ് പുതിയ പാലം നിർമ്മിക്കുന്നത്.പാലവും 500 മീറ്റർ റോഡ് ടാറിംഗും കൂടി 4. 5 കോടി രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പാലം നിർമ്മാണ പ്രവർത്തനം ആരംഭിക്കുമ്പോൾ കിളിമാനൂരിൽ നിന്നുള്ള വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ ചാരുപാറ മൊട്ടക്കുഴി വഴിയും,അടയമണിൽ നിന്നുള്ള വാഹനങ്ങൾ ആശുപത്രി ജംഗ്ഷൻ,ചാവേറ്റിക്കാട് വഴി കിളിമാനൂരിലേക്കും പോകണം. ഈ മാസം തുടങ്ങാൻ തീരുമാനിച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എസ്.എസ്.എൽ.സി പരീക്ഷ പ്രമാണിച്ചാണ് ഏപ്രിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നടന്ന പി.ഡബ്ലു.ഡി,കെ.എസ്.ഇ.ബി,പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |