കുറ്റിച്ചൽ: മലയാളം മിഷന്റെയും കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്ര മലയാളം എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറും ഊര് മൂപ്പന്മാർക്ക് ആദരവും, പ്രതിഭാ സംഗമവും, ഗോത്രസന്ധ്യയും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട,കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ,ജില്ലാ പഞ്ചായത്തംഗം എ.മിനി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രതിക,രശ്മി അനിൽ,സുരേഷ് ബാബു,വിനോദ് വൈശാഖി തുടങ്ങിയവർ സംസാരിച്ചു.ഡോ.ലിജീഷ.എ.ടി,ഗോത്ര വൈദ്യൻ മല്ലൻകാണി,ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,ഭഗവാൻകാണി,ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു.ഗീതാഞ്ജലി ഡയറക്ടർ ഡോ.ജയകുമാർ,ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |