അബുദാബി: ഷാർജയിൽ പർവതാരോഹണത്തിനിടയിൽ അപകടത്തിൽപ്പെട്ട് മലയാളിയായ പ്രവാസി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്ക്വയർ സ്വദേശിയായ ബിനോയ് (51) ആണ് മരിച്ചത്. ഷാർജ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കളോടൊപ്പം ഹൈക്കിംഗ് നടത്തവേയായിരുന്നു അപകടമുണ്ടായത്. ബിനോയ് തലയടിച്ച് തെന്നി വീഴുകയായിരുന്നു.
ബിനോയ് അബുദാബി അൽ-ഹിലാൽ ബാങ്കിലെ ഐ ടി വിഭാഗം ഉഗ്യോഗസ്ഥനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. മൃതദേഹം ഷാർജ ദൈദ് ആശുപത്രിയിലേയ്ക്ക് മാറ്റി. ദുബായ് അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപികയായ മേഘയാണ് ഭാര്യ. ഡാനിയൽ, ഡേവിഡ് എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |