ബാലുശ്ശേരി: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടുകൂടി മുല്ലോളി തറയിൽ ഒരേക്കർ സ്ഥലത്ത് നടത്തിയ മഞ്ഞൾകൃഷി വിളവെടുത്തു. വിളവെടുപ്പുത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷനായി. ബാലുശ്ശേരി കൃഷിഭവന് കീഴിൽ ആത്മ പദ്ധതിയിൽ രൂപീകരിച്ച ഫാർമേഴ്സ് ഇന്ററസ്റ്റഡ് ഗ്രൂപ്പായ സൗഭാഗ്യ ഗ്രൂപ്പാണ് മഞ്ഞൾകൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ആദ്യ വിൽപ്പന നടത്തി. എഫ്.ഐ. ജി കൺവീനർ സജില റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി കൃഷി ഓഫീസർ പി.വിദ്യ, ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ടി.വി പ്രബിത, അഭിജിത്ത്, ജിതേഷ് കുമാർ, പി.പി രവി, പി. പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വാർഡംഗം വിജേഷ് ഇല്ലത്ത് സ്വാഗതവും ഷൈല എം.കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |