പ്യോഗ്യാംഗ് : ഉത്തര കൊറിയ വ്യാഴാഴ്ച ആറ് ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും മകളും വിക്ഷേപണങ്ങൾക്ക് സാക്ഷിയായെന്ന് ഇന്നലെ രാജ്യത്തെ ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മഞ്ഞക്കടലിലാണ് മിസൈലുകൾ പതിച്ചത്. ദക്ഷിണ കൊറിയയും യു.എസും അടുത്താഴ്ച മുതൽ തന്ത്രപ്രധാനമായ സംയുക്ത സൈനികാഭ്യാസം തുടങ്ങാനിരിക്കെയാണ് ഉത്തര കൊറിയയുടെ പ്രകോപനം. പരിശീലനങ്ങൾ ത്വരിതപ്പെടുത്തി എന്തിനെയും നേരിടാൻ സൈന്യം തയാറായിരിക്കണമെന്ന് അടുത്തിടെ കിം ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |