കോട്ടയം . മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലേക്ക് എം പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ അനസ്തേഷ്യ മെഷീൻ വാങ്ങിയതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. നിലവിൽ ഉണ്ടായിരുന്ന മെഷീൻ കാലപ്പഴക്കം മൂലം തകരാറിലായതിനെ തുടർന്ന് തലച്ചോറിന്റെ ഉൾപ്പടെയുള്ള ശസ്ത്രക്രിയ നടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ന്യൂറോസർജറി വിഭാഗം തലവൻ ബാലകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ആംബുലൻസുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾക്കും വാഹനങ്ങൾക്കുമായി ഇതുവരെ എം പി ഫണ്ടിൽ നിന്ന് 1.90 കോടി ലഭ്യമാക്കിയതായും എം പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |