വൈപ്പിൻ: വിനോദസഞ്ചാരികളെ ശല്യംചെയ്ത കേസിൽ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ചേർത്തല കട്ടോത്തുവെളി വീട്ടിൽ മനു (22), കണ്ണൂർ പയ്യന്നൂർ ചെറുപുഴ വെട്ടവേലിൽ വീട്ടിൽ സെൻജോ (31) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റുചെയ്തത്. ചെറായി ബീച്ച് സന്ദർശിക്കാനായി തമിഴ്‌നാട്ടിൽ നിന്നെത്തിയ ലാ കോളേജ് വിദ്യാർത്ഥിനികളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കുകയും ത്തുടർന്ന് വിദ്യാർത്ഥിനികളേയും സംഘത്തേയും കൈയേറ്റം ചെയ്യുവാനും ശ്രമിച്ചതാണ് സംഭവം. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി നടത്തിവരുന്ന പ്രത്യേക പട്രോളിംഗിനിടെ വിദ്യാർത്ഥിനികളുടെ ബഹളംകേട്ട് സ്ഥലത്തെത്തിയ പൊലീസാണ് അക്രമികളെ പിടികൂടിയത്.
മുനമ്പം സബ്ഇൻസ്‌പെക്ടർ ടി.എസ്. സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.ബി. ഗിരീഷ്, ആന്റണി അനീഷ്, അരവിന്ദ് സിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ടൂറിസ്റ്റുകൾക്കുനേരെ ഒരു തരത്തിലുമുള്ള ചൂഷണവും ആക്രമണവും അനുവദിക്കില്ലെന്നും വരുന്ന അവധിക്കാലത്ത് കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തുമെന്നും മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എ.എൽ. യേശുദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |