തിരുവനന്തപുരം :സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. 23 ന് രാവിലെ 11ന് അഭിമുഖം നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |