തേഞ്ഞിപ്പലം : എസ് എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് കയറും മുമ്പേ കുട്ടികൾക്ക് ആറാം വർഷവും മധുരം നൽകി സ്വീകരിച്ച് ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് .പരീക്ഷയ്ക്ക് മുമ്പേ മധുരം കഴിച്ചാൽ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയുകയും തലച്ചോറ് കൂടുതൽ പ്രവർത്തനക്ഷമമാവുകയും ചെയ്യുമെന്ന വിദഗ്ദ്ധോപദേശ പ്രകാരമാണിത്. പരീക്ഷാ സമയത്തും സ്‌കൂൾ കൂടെയുണ്ടെന്ന ആത്മവിശ്വാസവും കുട്ടികളിലിതുണ്ടാക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പി. മനോജ് കുമാറും പ്രധാനാദ്ധ്യാപിക ആർ.പി. ബിന്ദുവും പറഞ്ഞു.
ആയിരത്തോളം കുട്ടികൾക്കാണ് മധുരം നൽകിയത്. സ്‌കൂൾ ജീവനക്കാരുടെയും പി.ടി.എയുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |