ഉഡുപ്പി : അജ്ജാരക്കാട് മഹാത്മാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടി കേരളത്തിന്റെ അനുപ്രിയ വി.എസ്. വനിതകളുടെ ഷോട്ട്പുട്ടിൽ 15.59 മീറ്റർ എറിഞ്ഞാണ് അനുപ്രിയ റെക്കാഡ് കുറിച്ചത്.ഇതോടെ ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും അനുപ്രിയ കരസ്ഥമാക്കി.
ഇന്നലെ നടന്ന മത്സരങ്ങളിൽ പുരുഷ പോൾവോട്ടിൽ ശിവദേവ് രാജീവും110 മീറ്റർ ഹർഡിൽസിൽ കെ.കിരണും വെള്ളി നേടി.ഡെക്കാത്ത്ലണിൽ വിജയ് കൃഷ്ണയ്ക്ക് വെങ്കലം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |