കൊല്ലം: പക്ഷാഘാതത്തെ തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയ വീട്ടമ്മയുടെ കുടിശിക അടച്ചുതീർത്ത് കേരള ബാങ്കിലെ വനിതാ ജീവനക്കാർ. ചെമ്മക്കാട് കുഴിയം ഏഴാംതറയിൽ പുത്തൻവീട്ടിൽ ജയശ്രീ അഞ്ചാലുമൂട് മെയിൻ ശാഖയിൽ നിന്നെടുത്ത ലോണാണ് വനിതാ ദിനത്തിൽ ബാങ്കിന്റെ ജില്ലയിലെ വനിതാ ജീവനക്കാർ മുൻകൈയെടുത്ത് സ്വരൂപിച്ച തുക അടച്ച് ക്ലോസ് ചെയ്തത്.
ബാങ്ക് സംഘടിപ്പിച്ച യോഗം ഡയറക്ടർ അഡ്വ.ജി.ലാലു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ ജയശ്രീക്ക് പ്രമാണം തിരികെ നൽകി. യോഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പി.എസ്.വിനീത്, കെ.വി.സ്മിത, വി.നാരായണൻ, ആർ.എസ്.ബിന്ദു, എം.വേണുഗോപാലൻപിള്ള എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |