കൊട്ടാരക്കര: ജില്ലയിലെ ഏറ്റവും വലിയ കാർഷിക വിപണനമേളയായ തലച്ചിറ വയൽവാണിഭ മേളക്ക് തുടക്കമായി. കാർഷിക വിഭവങ്ങളും കാർഷികോപകരണങ്ങളും പരമ്പരാഗതമായ ഗൃഹോപകരണങ്ങളും ഈറ്റ ഉത്പ്പന്നങ്ങളും യഥേഷ്ടം ഇവിടെ നിന്ന് വാങ്ങാൻ കഴിയും.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വ്യാപാരികൾ ഇടനിലക്കാരില്ലാതെ ഇവിടെ വിപണനത്തിന് എത്തിച്ചേരുമെന്നതാണ് ഈ വയൽ വാഭിഭ മേളയുടെ പ്രത്യേകത. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് മേള ഉദ്ഘാടനം ചെയ്തു. മേള കൺവീനർ ടിജു യോഹന്നാൻ അദ്ധ്യക്ഷനായി. ടെലിവിഷൻ താരം അനുക്കുട്ടി വിശിഷ്ടാതിഥിയായി. തലച്ചിറ അസീസ്, ഷാനവാസ് ഖാൻ, എ.എസ്.ഷാജി,സാബു, അനീഷ്, നൗഷാദ്, അജീഷ് എന്നിവർ സംസാരിച്ചു, ഷാജുമോൻ സ്വാഗതവും സുനാജ് നന്ദിയും പറഞ്ഞു. അഞ്ചുദിവസം വയൽ വാണിഭ മേളതുടരും. എല്ലാ ദിവസവും
വിവിധ കലാപരിപാടികളും കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |