കൊല്ലം: മദ്യം നൽകി ബോധരഹിതനാക്കി സ്വർണമാലയും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. മങ്ങാട് ചാത്തിനാകുളം ചേരിയിൽ കുമാരി മന്ദിരം വീട്ടിൽ ബിനു ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പുന്നത്തല സ്വദേശി കൃഷ്ണൻകുട്ടിയുടെ മാലയും ഫോണുമാണ് കവർന്നത്. കഴിഞ്ഞ 18 നായിരുന്നു സംഭവം.
കാവൽ ജംഗ്ഷനിൽ നിൽക്കുകയായിരുന്ന കൃഷ്ണൻകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ബിനു, മദ്യപിക്കാൻ തോപ്പിൽ കടവ് ബോട്ട് ജെട്ടിയിലെത്തി. കൃഷ്ണൻകുട്ടിയെ മദ്യം നൽകി ബോധരഹിതനാക്കിയ ശേഷം പ്രതി മാലയും ഫോണും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
കൃഷ്ണൻകുട്ടി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബിനു നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്.അനീഷ്, സി.പി.ഒമാരായ ശ്രീജു, ദീപുദാസ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |