SignIn
Kerala Kaumudi Online
Friday, 26 April 2024 4.24 PM IST

നിയമനങ്ങൾ സി.പി.എമ്മുകാർക്ക് മാത്രം: എം.കെ. രാഘവൻ എം.പി

raghavan

 കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനത്തിന് തുടക്കം

കോഴിക്കോട്: മുൻവാതിലിലൂടെയായാലും പിൻവാതിലിലൂടെയായാലും സർക്കാർ നിയമനങ്ങളെല്ലാം സി.പി.എമ്മുകാർക്കെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സ്പാൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴുവർഷമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പിറകോട്ടാണ്. അതിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ കെ.പി.സി.ടി.എയ്ക്ക് കഴിയണം. കണ്ണൂർ സർവകലാശാലയിലടക്കം സംഘടന നടത്തിയ സമരങ്ങൾ വലിയ പോരാട്ടവീര്യമുള്ളതാണ്. ആശയപരമായി കോൺഗ്രസിനെ പടച്ചട്ടയണിയിക്കാൻ സംഘടനയ്ക്ക് ആവണമെന്നും എം.കെ. രാഘവൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. ടി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, ഡോ. കെ.എ. തുളസി, ഡോ. എം.സി. ദിലീപ് കുമാർ, ഖാദർ മങ്ങാട്, എം. രാജൻ, ടി.കെ. ഉമർ ഫാറൂഖ്, എൻ.കെ. മുഹമ്മദ് അസ്ലം തുടങ്ങിയവർ പ്രസംഗിച്ചു. യാത്രഅയപ്പ് സമ്മേളനം, വെറ്ററൻസ് മീറ്റ്, വിദ്യാഭ്യാസ സമ്മേളനം തുടങ്ങിയവ നടന്നു. ഇന്ന് രാവിലെ സംസ്ഥാന കൗൺസിൽ യോഗം നടക്കും. സമാപന സമ്മേളനം കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്യും. വി.ടി.ബൽറാം, യു.കെ.കുമാരൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAGHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.