കൊച്ചി: യുക്രെയിൻ യുദ്ധത്തെ തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന മെഡിസിൻ വിദ്യാർത്ഥികളിൽ 594 പേർ ജോർജിയയിലെ കൗസാസസ് യൂണിവേഴ്സിറ്രിയിൽ തുടർ വിദ്യാഭ്യാസം ഉറപ്പാക്കി. ഇവർ ഇന്നു മുതൽ ജോർജിയയിലേക്ക് തിരിക്കും. കേരളത്തിലെ വിദേശ വിദ്യാഭ്യാസ ഉപദേഷ്ടാക്കളുടെ കൂട്ടായ്മയായ സീക്കോയുടെ സഹായത്തോടെയാണിത്. വിദ്യാർത്ഥികളെ യാത്രയാക്കുന്ന ചടങ്ങ് ഇന്ന് കൊച്ചി ഹോട്ടൽ ഹൈവേ ഗാർഡനിൽ നടക്കും. ആന്റോ ആന്റണി എം.പി, ഉമ തോമസ് എം.എൽ.എ, മുൻ എം.പി. സെബാസ്റ്റ്യൻ പാേൾ തുടങ്ങിയവർ പങ്കെടുക്കും. കൊച്ചി, തിരുവന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ജോർജിയയിലേക്ക് പോവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |