മലയാളത്തിന്റെ പ്രിയതാരമാണ് നിമിഷ സജയൻ. മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച അഭിനേത്രി എന്ന് തെളിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ നിമിഷ പങ്കുവച്ച ഹോളി ആഘോഷ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
ഹാപ്പി രംഗ് പഞ്ചമി എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നിമിഷ കുറിച്ചത്. ഹോളി വൈബിൽ നിമിഷയെ കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദമാണ് ആരാധകർക്ക്. പല നിറങ്ങളിലെ പൊടികൾ ശരീരത്ത് പുരട്ടിയും കളർ വെള്ളത്തിൽ കുളിച്ചും നിമിഷ ആഘോഷമാക്കുന്നു. അതേസമയം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടുന്നു.
മറാത്തി ചിത്രം ഹവാ ഹവായിൽ നായിക വേഷത്തിൽ എത്തിയിരുന്നു. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷ നായികയായി റിലീസ് ഒരുങ്ങുന്ന മലയാള ചിത്രം.റോഷൻ മാത്യു ആണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |