തിരുവനന്തപുരം: അവധിക്കാലങ്ങളിൽ വിദ്യാർത്ഥികൾക്ക് മടുപ്പുണ്ടാകാതിരിക്കാൻ വിനോദവും വിജ്ഞാനവും ഇടകലർത്തി അറിവിന്റെ ജാലകം തുറക്കാനായി കുട്ടിപ്പൊലീസിന്റെ നേതൃത്വത്തിൽ വക്കം മൃദുവാണി റേഡിയോ നിലയം ആരംഭിച്ചു. എല്ലാ ദിവസവും വിദ്യാർത്ഥികൾ തന്നെ വാർത്തകൾ വായിക്കുകയും അത് എഫ്.എമ്മിലൂടെ കേൾപ്പിക്കുകയും ചെയ്യും. ക്വിസ്, കവിതാ പാരായണം, കഥ പറച്ചിൽ, പ്രസംഗം, കുസൃതി ചോദ്യങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിക്കും. സ്റ്റേഷന്റെ ലോഗോ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ് ഹെഡ്മിട്രസ് ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. സി.പി.ഒ സൗദീഷ് തമ്പി, എ.സി.പി.ഒ പൂജ, യതീഷ്, വിമൽ ദാസ് എന്നിവർ പങ്കെടുത്തു.എസ്.എച്ച്.ഒ സജിൻ റേഡിയോ ജോക്കിയിലൂടെ വിദ്യാർത്ഥികളുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |