കണ്ണൂർ: മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, നെഹ്റു യുവകേന്ദ്ര, ജ്യോതിസ് ഐ കെയർ എന്നിവരുമായി സഹകരിച്ച് തളാപ്പ് പാമ്പൻ മാധവൻ റോഡിലുള്ള മാധവറാവു സിന്ധ്യ ഹോസ്പിറ്റലിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26ന് രാവിലെ 9.30ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതൽ 12 മണിവരെ നടക്കുന്ന ക്യാമ്പിന് പ്രശസ്ത നേത്രരോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വി.എ. ജെയ്സന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നേതൃത്വം നൽകും.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 23ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന നിർദ്ധനരായ 20 രോഗികൾക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ് അറിയിച്ചുയ ബുക്ക് ചെയ്യേണ്ട നമ്പർ: 9745764141.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |