തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ' എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു.
ശനി,ഞായർ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 156 സ്ഥാപനങ്ങളിൽ നിന്ന് വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ പരിശോധനയ്ക്ക് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിലേക്ക് അയച്ചു. കുപ്പിവെള്ളം വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44വാഹനങ്ങളും പരിശോധിച്ചു. ജ്യൂസുകളും പാനീയങ്ങളും നിർമ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |