എഴുകോൺ : എസ്.എഫ്.ഐ നെടുവത്തൂർ ഏരിയ പ്രസിഡന്റിനെയും പ്രവർത്തകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. എസ്.എഫ്.ഐ നെടുവത്തൂർ ഏരിയ പ്രസിഡന്റും ഡി.വൈ.എഫ്.ഐ നെടുമൺകാവ് മേഖല കമ്മിറ്റി അംഗവുമായ മടന്തകോട് കേളിയിൽ അഭിരാം ബാബു, എസ്.എഫ്.ഐ വാക്കനാട് യൂണിറ്റ് അംഗം മടന്തകോട് മോഹന വിലാസത്തിൽ ആദിത്യൻ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.30ന് മടന്തകോട് ചോതിമുക്കിലാണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. എട്ടംഗ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. നെടുമൺകാവിൽ നിന്ന് കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോവുകയിരുന്നു അഭിരാമും ആദിത്യനും .അഭിരാമിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. ആദിത്യന്റെ കൈയ്ക്കും നടുവിനുമാണ് പരിക്ക്. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |