കോഴിക്കോട്: സഞ്ചാരസാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എസ്.കെ. പൊറ്റെക്കാടിന്റെ മകൻ പുതിയറ 'ചന്ദ്രകാന്ത'ത്തിൽ ജ്യോതീന്ദ്രൻ (59) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മസ്ക്കറ്റിലെ കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. ഭാര്യ: ബീനാ റാണി, മക്കൾ: ഇന്ദ്രജിത്ത് പൊറ്റെക്കാട്, ഇന്ദുലേഖ പൊറ്റെക്കാട്. മരുമക്കൾ: അനന്യ, നിഫി ഹാഷിം. സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |