ചാത്തന്നൂർ: കേരള സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന സൗജന്യ ചിത്രരചന പരിശീലന ക്ലാസ് കല്ലുവാതുക്കൽ സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദസ്തക്കീർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ, വജ്രജൂബിലി ഫെലോഷിപ് ജില്ലാ കോർഡിനേറ്റർ മനോജ്, സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എസ്.ശ്രീകുമാർ, സമുദ്രതീരം വയോജന കേന്ദ്രം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള, അജിത് ലാൽ, സമുദ്രതീരം പി.ആർ.ഒ ശശിധരൻ പിള്ള, സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ആർ.രജീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |