അമ്പലപ്പുഴ: പുന്നപ്ര പറവൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. എച്ച്.സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കോളേജ് അങ്കണത്തിൽ നടത്തിയ ഫെസ്റ്റിൽ നാവിൽ രുചിയൂറുന്ന നിരവധി വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ചടങ്ങിൽ പ്രിൻസിപ്പൽ രാജി എസ്. ബാബു അദ്ധ്യക്ഷയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പുന്നപ്ര സ്റ്റേഷനിലെ എ.എസ്.ഐ എ.റിയാസ്, ഷെഫ് അരുൺ കുമാർ, ബ്ലോഗർ അനന്ദു എന്നിവർ സംസാരിച്ചു. അഞ്ജന സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |