തിരുവനന്തപുരം: സർക്കാരിലേക്ക് പി.എസ്.സി നൽകുന്ന കത്തുകളെല്ലാം പൂർണമായും ഇ-ഓഫീസ് മുഖാന്തിരമാക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഇ-ഓഫീസ് നിലവിലുള്ള മറ്റ് സർക്കാർ വകുപ്പുകളിലേക്കുള്ള കത്തുകളും അധികം വൈകാതെ ഇ-ഓഫീസ് മുഖേനയാക്കും. ഐ.ടി. മിഷൻ,എൻ.ഐ.സി. എന്നിവയുമായി സഹകരിച്ചാണ് കമ്മിഷനിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയത്. 2018ലാണ് പി.എസ്.സി.യുടെ ആസ്ഥാന ഓഫീസിലും മേഖല-ജില്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ആരംഭിച്ചത്. നിലവിൽ കമ്മിഷന്റെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കങ്ങൾ ഇ-ഓഫീസ് മുഖേനയാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |