SignIn
Kerala Kaumudi Online
Saturday, 27 April 2024 9.12 AM IST

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തി

ksrtc-bus

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

bus

ബസിന്റെ എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തി. പിന്നാലെ ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്.

ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി പതിനഞ്ച് മിനിട്ടോളം എടുത്താണ് തീ അണച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS KSRTC, THIRUVANATHAPURAM, ATTINGAL, FIRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.