അർജുൻ അശോകന്റെ യാത്രകൾക്ക് ഇനി മിനി കൂപ്പർ. മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ്. ജെ. സി ഡബ്‌ള്യു ആണ് അർജുൻ സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ് . എന്റെ കുടുംബം, അനുഗ്രഹിച്ച ഓരോരുത്തരും എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു എന്ന് അർജുൻ അശോകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം തുറമുഖം ആണ് അർജുൻ അശോകന്റേതായി റിലീസ് ചെയ്ത പുതിയ ചിത്രം. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ ജോജു ജോർജ്, ഇന്ദ്രജിത്ത്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അർജുൻ അഭിനയിച്ച രോമാഞ്ചം മെഗാഹിറ്റായി ഇപ്പോഴും പ്രദർശിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |