മോഡേൺ ലുക്കിൽ ഗായത്രി അരുൺ. ബ്ളാക് ഔട്ട് ഫിറ്റിൽ പുതിയ രൂപത്തിൽ ഗായത്രിയെ കണ്ടതിന്റെ സന്തോഷമാണ് ആരാധകർക്ക്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകർ വേഗം ഏറ്റെടുക്കുകയും ചെയ്തു.സാരിയിലും ചുരിദാറിലും ആണ് ഗായത്രി പ്രത്യക്ഷപ്പെടുക. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുൺ . പരസ്പരം സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗായത്രി സിനിമയിലും സജീവ സാന്നിധ്യമാണ്. സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഗായത്രി മമ്മൂട്ടിയുടെ വണ്ണിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി എന്നാലും ന്റെ അളിയാ എന്ന ചിത്രത്തിൽ സജീവ സാന്നിദ്ധ്യം അറിയിച്ചു. ഗായത്രിയുടെ ആദ്യ നായിക വേഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |