കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്ര ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു. നിലവിലുള്ള 8.6 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായാണ് കുറവ് വരുത്തിയത്. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ബാങ്കിംഗ് മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് ബാങ്ക് ഒഫ് മഹാരാഷ്ട്ര അവകാശപ്പെടുന്നു. കൂടാതെ പാരാ മിലിട്ടറി ഫോഴ്സ് , പ്രതിരോധ ഉദ്യോഗസ്ഥർ, തടുങ്ങിയ ശമ്പളം, പെൻഷൻ വിഭാഗക്കാർക്ക് വേണ്ടി പ്രത്യേ പലിശ നിരക്കും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവകാല ഓഫറിന് കീഴിലുള്ള സ്വർണം, വീട്, കാർ വായ്പകൾക്കുള്ള പ്രോസസിംഗ് ഫീസ് ഇതിനകം ബാങ്ക് ഒഫ് മഹാരാഷ്ട്ര ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |