SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.09 AM IST

പി.എസ്.സി അഭിമുഖം

k

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2(കാറ്റഗറി നമ്പർ 277/ 2018) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 22,23,24 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും 31ന് കണ്ണൂർ ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0495 2371971.

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം)-തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 334/2020) തസ്തികയിലേക്ക് 22ന് രാവിലെ 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്,ബയോഡാറ്റ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 8.30ന് ഹാജരാകണം.

സർട്ടിഫിക്കറ്റ് പരിശോധന

സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പന്റർ (കാറ്റഗറി നമ്പർ 317/2019) തസ്തികയിലേക്കുളള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 21ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. പരിശോധന പൂർത്തിയാക്കിയവർ വീണ്ടും ഹാജരാകേണ്ടതില്ല.

കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിൽ/മത്സ്യഫെഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ്2/ഡാറ്റ എൻട്രി ഓപ്പറേറ്റർ (പാർട്ട് 1-ജനറൽ കാറ്റഗറി,പാർട്ട് 2-മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ),​(കാറ്റഗറി നമ്പർ 232/2020,233/2020) തസ്തികയിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 20,​21 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഒഫ് സെക്ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (കാറ്റഗറി നമ്പർ 189/2019) തസ്തികയിലേക്ക് 20,21,22 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.