തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മലയാള, കേരള പഠനവിഭാഗം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനുമായി ചേർന്ന് എകദിനസെമിനാറും കാവ്യാലാപനവും നടത്തി.
സെമിനാർ ഡോ.പി. സോമനാഥൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി. ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.ആർ.വി.എം ദിവാകരൻ സ്വാഗതവും രാമചന്ദ്രൻ കരവാരം നന്ദിയും പറഞ്ഞു.
ആശാൻ കവിതയും പുതുകവിതയും എന്ന വിഷയത്തിൽ കെ. സജീവ്കുമാർ, ആശാൻ കവിതയും നവീന കാവ്യഭാഷയും എന്ന വിഷയത്തിൽ ശാന്തനും പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.പി. ശിവപ്രസാദ് മോഡറേറ്ററായി.
രണ്ടാം സെഷനിൽ കുമാരനാശാൻ കവിതകളുടെ ബഹുജനധാരകൾ എന്ന വിഷയത്തിൽ ഡോ.എം.ബി മനോജും കരുണം എന്ന വിഷയത്തിൽ ഡോ.എൽ. തോമസ്‌കുട്ടിയും പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.പി. നിധിന്യ മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |