കൊല്ലം: രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ദേശീയപാതയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ടൈറ്റാനിയം ജംഗ്ഷൻ- കാരാളിമുക്ക്- ശാസ്താംകോട്ട- ഭരണിക്കാവ്- ചാരുംമൂട്- മാവേലിക്കര-നങ്ങ്യാർകുളങ്ങര വഴിയും ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും നങ്ങ്യാർകുളങ്ങര- മാവേലിക്കര- ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ്- ടൈറ്റാനിയം ജംഗ്ഷൻ വഴിയും ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നങ്ങ്യാർകുളങ്ങര-മാവേലിക്കര - ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ്- കുണ്ടറ വഴിയും പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |