ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഈ മാസം അവസാനം കട്ടപ്പനയിൽ ആരംഭിക്കും. അൻപതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ഇതോടെ ചിത്രീകരണം പൂർത്തിയാകും. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, ജോൺ വിജയ്, സമ്പത്ത് റാം, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരാണ് മറ്റ് താരങ്ങൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. ഛായാഗ്രഹണം - മനോജ് പിള്ള, എഡിറ്റർ - ശ്യാം ശശിധരൻ, സംഗീതം - വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുജിത് ജെ. നായർ, സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. പി .ആർ. ഒ ; എ. എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |