അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അദിതി രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജ് രാഹോ ഡ്രീംസ് ഉടൻ പ്രദർശനത്തിന്.പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾക്കൊപ്പം ഏറെ സങ്കീർണതയും നർമ്മവും ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോഹൻ സീനുലാൽ, സാദിഖ്, വർഷ വിശ്വനാഥ്, നേഹ സക്സേന എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ സേതു. ഛായാഗ്രഹണം പ്രദീപ് നായർ . ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു . എഡിറ്റിംഗ് ; ലിജോ പോൾ. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ നാസർ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |