കോട്ടയം: കേരളസർക്കാർ സ്ഥാപനമായ സി -ഡിറ്റ്, സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടു കോഴ്സുകളിലാണ് സി - ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ക്ലാസുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും സ്കൂൾബാഗും സൗജന്യമായി നൽകും. മികവുകാട്ടുന്നവർക്ക് പ്രത്യേക അവാർഡും നൽകും. വിശദവിവരത്തിന് ഫോൺ : 0471 2322100 / 2321360. ഇ-മെയിൽ : tet@cdit.org വെബ് സൈറ്റ് : www.tet.cdit.org.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |