കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് കരുതലൊരുക്കുന്ന സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 18ന് സ്‌നേഹ സംഗമം നടക്കും. മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാന്റിന് സമീപത്തെ ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലികുട്ടി എം. എൽ.എ, മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മെഡി.കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.വി.ഗോപി എന്നിവർ പങ്കെടുക്കും. സംഗമത്തിൽ കാൻസർ , കിഡ്‌നി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിന് സജ്ജീകരിച്ച മൊബൈൽ യൂണിറ്റ് , ആധുനിക സി.ടി സ്‌കാൻ യൂനിറ്റ് , പീഡിയാട്രിക് ഫിസിയോ തെറാപ്പി സെന്റർ എന്നിവ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |