തഴവ: തഴവ ഗ്രാമ പഞ്ചായത്തിന് ഐ.എസ്. ഒ അംഗീകാരം ലഭിച്ചു. വിവിധ പദ്ധതികളുടെ നടത്തിപ്പിലും നവകേരളം, ലൈഫ് ഭവന പദ്ധതി എന്നിവ സമയബന്ധിതമായി നടപ്പാക്കിയതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നിട്ടുള്ളതെന്നും അടുത്ത സാമ്പത്തിക വർഷത്തോടെ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളെയും ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിക്കുമെന്നും പ്രസിഡന്റ് എസ്.സദാശിവൻ പറഞ്ഞു. തഴവയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനും ഐ.എസ്.ഒ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. രണ്ട് അങ്കണവാടികൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രസിഡന്റ് വി.സദാശിവൻ സെക്രട്ടറി വി.മനോജ് എന്നിവർ പറഞ്ഞു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് 2019 ആഗസ്റ്റിൽ ലഭിച്ച ഐ.എസ്.ഒ അംഗീകാരം ഇത്തവണയും മാതൃകാപരമായി നില നിറുത്തി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |