SignIn
Kerala Kaumudi Online
Friday, 20 September 2024 1.07 PM IST

പടിക്കെട്ടിന്റെ ചുവട്ടിലോ ഏതെങ്കിലുമൊരു മൂലയിലോ ആണോ വീട്ടിലെ പൂജാമുറി; എങ്കിൽ കാത്തിരിക്കുന്നത് ഈ പ്രശ്‌നങ്ങൾ

Increase Font Size Decrease Font Size Print Page
pooja-room

ഒരു വീട് പണിയുമ്പോൾ പ്ളാനിൽ തന്നെ നാം ബെഡ്‌റൂമിനും കിച്ചണും എന്തിന് ഗാർഡന് വരെ സ്ഥലം പ്രത്യേകം മാറ്റിവയ്‌ക്കാറുണ്ട്. വിശ്വാസികളായവർ പോലും എന്നാൽ വീട്ടിൽ നല്ലൊരു പൂജാമുറി സ്ഥാപിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ച് കാണാറില്ല. വീടിന്റെ ഏതെങ്കിലുമൊരു ഒഴിഞ്ഞ ദിക്ക് പൂജാമുറിയാക്കുന്നത് വാസ്‌തുശാസ്‌ത്ര പ്രകാരം ഒട്ടും നന്നല്ല.

പൂജാമുറിയുടെ കാര്യത്തിൽ ഈശാനകോണിലോ ബ്രഹ്‌മസ്ഥാനത്തോ വേണം.ഭൂമിയിൽ പരമേശ്വരന്റെ ദിക്കായ വടക്കുകിഴക്കേ മൂലയാണ് ഈശാനകോൺ. അവിടെ സാദ്ധ്യമല്ലാത്തപക്ഷം ബ്രഹ്‌മസ്ഥാനമാകാം. വീടിന്റെ മദ്ധ്യത്തിലാണിത്. ഈശാനകോൺ തന്നെയാണ് നല്ലത്. മുറിയിൽ കിഴക്ക് ഭാഗത്തേക്ക് അൽപം ഉയർത്തി ചിത്രങ്ങളും ഈശ്വര വിഗ്രഹങ്ങളും വയ്‌ക്കാം. പൂജാമുറി കിഴക്കോട്ട് അഭിമുഖമാകുന്നതോടൊപ്പം തെക്കോട്ട് നമസ്‌കരിക്കുന്ന തരത്തിൽ ആകുകയുമരുത്. ചെരുപ്പുകൾ പൂജാമുറിയോട് ചേർന്ന് വയ്‌ക്കാൻ പാടില്ല. മാത്രമല്ല കുളിമുറിയും പൂജാമുറിയോട് ചേർന്നാകരുത്.

പൂജാമുറിയിൽ നിലവിളക്ക് തന്നെ വയ്‌ക്കണം. ചിലയിടങ്ങളിൽ തൂക്കുവിളക്ക് കാണാറുണ്ട്. ഇത് ഉചിതമല്ല. പൂജാമുറി തുറക്കുന്നതിന് ഒരു വാതിലിന് പകരം രണ്ട് കതകുകളായി വേണം. ഇത് ഐശ്വര്യവും പോസിറ്റീവിറ്റിയും വർദ്ധിക്കാൻ ഇടയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POOJA ROOM, EAST SIDE, EESANAKONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.