കോഴിക്കോട്: കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരനായ പെരുമുഖം സ്വദേശി ധനീഷാണ് അപകടത്തിൽ മരിച്ചത്. 58 വയസായിരുന്നു. ദേശീയ പാതയിലാണ് അപകടമുണ്ടായത്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |