കണ്ണൂർ : കേരളത്തിൽ ഒരു എംപിപോലുമില്ലെന്ന ബി ജെ പിയുടെ വിഷമം പരിഹരിച്ചു തരാമെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിൽ പങ്കെടുക്കവേയാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ബി ജെ പിക്ക് മുന്നിൽ വ്യവസ്ഥ വച്ചത്. റബർ വില 300 രൂപയായി പ്രഖ്യാപിക്കമെന്നതായിരുന്നു വ്യവസ്ഥ. ഇങ്ങനെ ചെയ്താൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കും.
അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണം. വോട്ടായി മാറാത്ത ഒരു പ്രതിഷേധവും ജനാധിപത്യത്തിൽ പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്ന് പരിപാടിയിൽ പങ്കെടുക്കവേ തലശേരി ആർച്ച് ബിഷപ്പ് പ്രതിഷേധക്കാരെ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |