കൊച്ചി: ജെ.എസ്.എസ് 29-ാമത് സ്ഥാപക ദിനാഘോഷം ജി ഓഡിറ്റോറിയത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ.എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു,യു.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ,ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ,സെക്രട്ടറിമാരായ ആർ. പൊന്നപ്പൻ,ബാലരാമപുരം സുരേന്ദ്രൻ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജയൻ,അഡ്വ.കെ.വി. ഭാസി,അഡ്വ. സുനിത കെ.വിനോദ്,അഡ്വ.വി.കെ. പ്രസാദ്,കെ.പി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |