നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അടുത്ത ദിവസം അജു വർഗീസ് ജോയിൻ ചെയ്യും. ഫൺ എന്റർടെയ്നറാണ്. ജനഗണമനയ്ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാരിസ് മുഹമ്മദ് രചന നിർവഹിക്കു ന്നു. ജനഗണമനയുടെ രചനയും ഷാരിസ് മുഹമ്മദാണ് നിർവഹിച്ചത്. ഛായാഗ്രഹണം സുദീപ് ഇളമൺ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. അതേസമയം ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന നിവിൻപോളി ചിത്രത്തിന്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി. വിനയ് ഫോർട്ട്, സാനിയ അയ്യപ്പൻ, മമിത ബൈജു, ആർഷ ബൈജു, വിജിലേഷ് എന്നിവരാണ് മറ്റു തരങ്ങൾ. അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |