തൃശൂർ: ജില്ലാ ശിശുക്ഷേമ സമിതി കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ഏകാന്തതയെ അതിജീവിക്കാനും അവരുടെ സർഗ്ഗാത്മകത വളർത്തിയെടുക്കാനുമായി നടത്തിയ കഥ, കവിത, ചിത്രരചനാ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 'കുഞ്ഞിക്കിളിമൊഴി' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രനും കളക്ടർ ഹരിത വി.കുമാറും ചേർന്ന് പ്രകാശനം ചെയ്തു. അസി. ഡെവലപ്മെന്റ് കമ്മിഷണർ പി.എൻ.അയന അദ്ധ്യക്ഷത വഹിച്ചു. എം.കെ.പശുപതി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി.മദനമോഹനൻ, വനിത ശിശുവികസന ഓഫീസർ പി.മീര, ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം, പി.കെ.വിജയൻ, ബിന്നി ഇമ്മട്ടി, ജില്ലാ സെക്രട്ടറി എൻ.ചെല്ലപ്പൻ, ഡോ.പി.ഭാനുമതി എന്നിവർ പ്രസംഗിച്ചു. യു.പി വിഭാഗം കവിതാ രചനയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച സി.എ.അബ്ദുള്ളയെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |