കണ്ണൂർ: കക്കാട്, എളയാവൂർ, മുണ്ടയാട് എന്നിവടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി നവാസ് (കുരങ്ങ് നവാസ്) പിടിയിൽ. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 3ന് ഹൈവേ റോഡ് വർക്കിന്റെ എൻജിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ, ലാപ് ടോപ്, 12000 രൂപ, വാച്ച്, ബാഗ് എന്നിവ മോഷണം ചെയ്ത കേസിലാണ് കക്കാട് സ്വദേശിയായ നവാസി (42)നെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. തെളിവെടുപ്പിൽ പ്രതിയുടെ താമസസ്ഥലത്തു നിന്ന് ടി.വി, 6 മൊബൈൽ ഫോണുകൾ, കവർച്ചാ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ, എസ്.ഐ നസീബ്, എസ്.ഐ സൗമ്യ, എ.എസ്.ഐ അജയൻ, രഞ്ജിത്ത്, നാസർ, രാജേഷ്, ഷൈജു, ബാബു മണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |