ആറാമത് ഹരിയാന രാജ്യാന്തര ചലച്ചിത്രമേളയിൽ നടി ശ്വേത മേനോന് ആദരം. സ്മിത പാട്ടീലിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിനാണ് ശ്വേത അർഹയായത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിതാരം കൂടിയാണ് ശ്വേത. ഹരിയാനയിലെ കർണാൽ ഗവൺമെന്റ് കോളേജിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. നർഗീസ് ദത്ത് പ്രതിഭ പുരസ്കാരം ഋതുപർണ ബെൻ ഗുപ്തയ്ക്കും സമ്മാനിച്ചു.അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് വന്ന ശ്വേത മേനോന് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നവാഗതനായ അനിൽ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്ന ചിത്രം ആണ് ശ്വേത നായികയായി അവസാനം റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |