കൊച്ചി: ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (എച്ച്.ഒ.ഡബ്ല്യു.എ) സംസ്ഥാന കമ്മിറ്റി ഓഫീസും അംഗത്വ വിതരണ കാമ്പയിനും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.പി. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് നിർവഹിച്ചു. കൗൺസിലർ മനു ജേക്കബ്, ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ്, എച്ച്.ഒ.ഡബ്ല്യു.എ നേതാക്കളായ എലിസബത്ത്, സെയ്ത് മുഹമ്മദ്, രത്നമ്മ, കെ.വി സാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |