തിരുവനന്തപുരം: മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 16 ാമത് മലയാറ്റൂർ അവാർഡ് ബെന്യാമിന്റെ നിശ്ശബ്ദ സഞ്ചാരങ്ങൾ' എന്ന നോവലിനു ലഭിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ശ്രദ്ധേയരായ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് വി.കെ. ദീപയുടെ 'വുമൺ ഈറ്റേഴ്സ് എന്ന കഥാ സമാഹാരത്തിനാണ്. 10000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. കെ. ജയകുമാർ ചെയർമാനും ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. വി.കെ. ജയകുമാർ, അനീഷ് കെ.അയിലറ എന്നിവർ അംഗങ്ങളുമായ സമിതിയാണ് കൃതികൾ തിരഞ്ഞെടുത്തത്. പുരസ്‌കാര സമർപ്പണം ഏപ്രിൽ ആദ്യവാരം നടത്തുമെന്ന് സമിതി ചെയർമാൻ ഡോ. വി.കെ.ജയകുമാർ, സെക്രട്ടറി അനിഷ് കെ. അയിലറ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |