SignIn
Kerala Kaumudi Online
Thursday, 19 September 2024 9.49 AM IST

കടുവ സർ  മാന്യനായിരുന്നു !  അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു, സാമ്പാർ മാനുകളുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,   വീഡിയോ 

Increase Font Size Decrease Font Size Print Page
deer-walk-toward-resting-

കാട്ടിലെ രാജാവ് സിംഹമെന്നാണ് നാം പഠിച്ചിട്ടുള്ളതെങ്കിലും വേട്ടയാടലിലും, ജീവിത രീതികളിലുമെല്ലാം കടുവയുടെ കഴിവുകൾ ശ്രദ്ധേയമാണ്. അതിനാൽ തന്നെ കാട്ടിലെ ശരിക്കും രാജാവ് കടുവയാണെന്ന് വാദിക്കുന്നവരുമുണ്ട്. വേട്ടയാടലിൽ ശക്തൻമാരാണ് കടുവകൾ. അവയ്ക്ക് മുന്നിൽ പെട്ടാൽ മറ്റു മൃഗങ്ങളുടെ കാര്യം കഴിഞ്ഞത് തന്നെ. എന്നാൽ ഇപ്പോൾ വൈറലാവുന്ന വീഡിയോയിൽ തുറസായ സ്ഥലത്ത് വിശ്രമിക്കുന്ന കടുവയുടെ മുന്നിൽ അബദ്ധവശാൽ ചെന്നെത്തുന്ന സാമ്പാർ മാനുകളെ കാണാം. വളവ് തിരിഞ്ഞെത്തിയപ്പോഴാണ് മാനുകൾ കടുവയെ കാണുന്നത്. ഞൊടിയിടയിൽ സ്തംഭിച്ചു പോയ മാനുകൾ കടുവയെ കണ്ടമാത്രയിൽ തിരികെ ഓടിമറയുകയാണ് ചെയ്തത്.

View this post on Instagram

A post shared by Big Cats India (@big.cats.india)

അതേസമയം മാനുകളെ കണ്ട കടുവ മയക്കത്തിനൊടുവിൽ തലപൊക്കി നോക്കുന്നതും വീഡിയോയിലുണ്ട്. ഇനി കണ്ടത് സ്വപ്നത്തിലായിരുന്നോ എന്ന മട്ടിൽ ഉദാസീനനായാണ് കടുവ കിടക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഈ വീഡിയോ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIRALVIDEO, TIGER, DEER WALK TOWARD RESTING TIGER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.