പൊൻകുന്നം . ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2022, 23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികകളുടെ അമ്മമാർക്കായി കാഞ്ഞിരപ്പള്ളി ബി ആർ സി യുമായി ചേർന്ന് തയ്യൽ പരിശീലന പരിപാടി ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബി ആർ സി ഹാളിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റെണിമാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഇ ഡി സി ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം, ബി പി സി അജാസ് , മുഹമ്മദ് ഫൈസൽ, സൗമ്യ വി എസ്, റീബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |