ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയും മോഡലുമാണ് മലൈക അറോറ. നടൻ അർബാസ് ഖാനെ വിവാഹം കഴിച്ച് മലൈക 2017 ൽ 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയും ചെയ്തു. തന്റെ പേരിലുണ്ടായിരുന്ന ഖാൻ എന്ന സർനെയിം മാറ്റിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് മലൈക.
ഖാൻ എന്ന് പേരിനൊപ്പം ചേർത്തതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇനിയുള്ള കാലം ആ സർനെയിമിന്റെ പിൻബലം ആവശ്യമില്ല. സ്വന്തം കാലിൽ നിൽക്കാനാണ് ആഗ്രഹം. സർ നെയിം ഉപേക്ഷിച്ചു സ്വന്തം പേരിലേക്ക് എത്തിയപ്പോൾ ജീവിതത്തിൽ എന്തും ഏറ്റെടുക്കാനും ചെയ്യാനും കഴിയുമെന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്. ഖാൻ എന്ന സർനെയിം എന്തിനാണ് മാറ്റിയത്? അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടില്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. മലൈകയുടെ വാക്കുകൾ. അതേസമയം താനും മലൈകയും തമ്മിൽ ഒരു ശത്രുതയുമില്ലെന്ന് അടുത്തിടെ അർബാസ് ഖാൻ പറഞ്ഞിരുന്നു. മകൻ അർഹാന്റെ പഠനത്തെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ടെന്നും അർഹാൻ വ്യക്തമാക്കി. അതേസമയം നടൻ അർജുൻ കപൂറുമായി മലൈക ഡേറ്റിംഗിലാണ്. രണ്ട് വർഷം മുൻപാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |